About Temple

KOVOOR SREE MAHAVISHNU KSHETHRAM

 KOVOOR SREE MAHAVISHNU KSHETHRAM -  കോവൂർ  ശ്രീ  മഹാവിഷ്ണു  ക്ഷേത്രം 

 കോഴിക്കോട് നഗരത്തില്‍ നിന്നും വളരെ അടുത്ത് കോവൂര്‍ പ്രദേശത്ത് സ്ഥിതിചെയുന്ന ക്ഷേത്രത്തില്‍ കിഴക്കോട്ട് ദര്‍ശനമായി നില്‍ക്കുന്ന അവതാരവിഷ്ണു രൂപത്തിലാണ് പ്രധാന ദേവന്‍.

പുര്‍വ്വികമായി ഈ ക്ഷേത്രം ബ്രാഹ്മണാധിപത്യമുണ്ടായിരുന്നതായും ആ കാലത്ത്‌ ഇവിടെ വിഷ്ണുവിനെയും ദുര്‍ഗ്ഗയേയും പ്രധാനമായും ആചരിച്ചിരുന്നതായി ഐതിഹ്യമുണ്ട്. ഈസങ്കേതത്തില്‍ വെച്ച് ഒരു യോഗിവര്യന്‍ തപസനുഷ്ഠിച്ച പുണ്യ ഭൂമിയാണിതെന്നും ഐതിഹ്യമുണ്ട്. ഏകദേശം 2500 വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിന് ഉണ്ട് എന്ന്‍ കരുതപ്പെടുന്നു.

1988 – ല്‍ ദേവഗിരി NSS കരയോഗം ക്ഷേത്രം കേരള ക്ഷേത്രസംരക്ഷണസമിതിക്ക് കൈമാറുകയും അതിനുശേഷം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഒന്നൊന്നായി നിര്‍വഹിച്ചുകൊണ്ട് നഗരത്തിലെ സുപ്രധാന ക്ഷേത്രമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഗണപതി, ദക്ഷിണാമൂര്‍ത്തി

നാലമ്പലത്തിനുള്ളില്‍ ശ്രീകോവിലിന് തെക്ക്- പടിഞ്ഞാറ് കോണിലായി നാലമ്പലത്തിനുള്ളില്‍ രണ്ട് ഉപദേവന്മാര്‍ഗണപതിയും, ദക്ഷിണാമൂര്‍ത്തിയയും നിലകൊള്ളുന്നു. പ്രധാന വഴിപാട് - മഹാഗണപതിഹോമം, ഗണപതിഹോമം, കറുകമാല, കറുകഹോമം, പുഷ്പാഞ്ജലി, നെയ്യ് വിളക്ക്

ഭഗവതി

നാലമ്പലത്തിനുള്ളില്‍ ശ്രീകോവിലിന് വടക്ക് - പടിഞ്ഞാറ് കോണില്‍ ഭഗവതിയും നിലകൊള്ളുന്നു. പ്രധാന വഴിപാട് - സരസ്വതി പൂജ, രക്ഷസ്സിന് പൂജ, ഭഗവതിസേവ, കഠിനപായസം, രക്തപുഷ്പാഞ്ജലി, നെയ്യ് വിളക്ക്, പുഷ്പാഞ്ജലി

നാഗപ്രതിഷ്ഠ

നാലമ്പലത്തിന് പുറത്ത് പടിഞ്ഞാറ് ദര്‍ശനമായി നാഗരാജാവ്, നാഗഭാഗവതി, ചിത്രകൂടം എന്ന വിധാനത്തില്‍ കുടിവെച്ചാരാധിക്കുന്നു. നാഗപൂജ കുംഭമാസത്തിലെ ആയില്ല്യം നാളിലും പ്രതിഷ്ഠാദിനത്തിലും പ്രത്യേക പൂജയായി തന്ത്രി കൊളപ്പുറം ശങ്കരന്‍ നമ്പൂതിരിപ്പാടിന്‍റെ കാര്മിേകത്വത്തില്‍ കഴിച്ചുവരുന്നു.

ശാസ്താവ്

ക്ഷേത്രത്തിന്‍റെനാലമ്പലത്തിന് പുറത്ത് തെക്ക് ഭാഗത്ത് പ്രഭാസത്വക സമേതനായ ശാസ്താവിനെ ആരാധിച്ചുവരുന്നു. പ്രധാന വഴിപാടുകള്‍ - ചുറ്റുവിളക്ക്, നരച്ചോറ് ,അയ്യപ്പശനിമന്ത്രം, അയ്യപ്പസൂക്തം, നീരാഞ്ജനം,എള്ള്തിരി,കെട്ടുനിറ, നെയ്യ് വിളക്ക്, പുഷ്പാഞ്ജലി